കോഴിക്കോട്: കയറാൻ ആളില്ലാത്തതിനെ തുടർന്ന് നിർത്തിയിട്ട കേരള ബസ് സർവ്വീസ് വീണ്ടും ആരംഭിച്ചു. എട്ട് യാത്രികർ ടിക്കറ്റുകൾ ബുക്ക് ചെയ്ത പശ്ചാത്തലത്തിലാണ് ബസ് ഇന്ന് വീണ്ടും സർവ്വീസ് നടത്തുന്നത്. കൃത്യസമയത്ത് തന്നെ ബസ് കോഴിക്കോട്ടിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
യാത്രികരില്ലാത്തതിനെ തുടർന്ന് ഇന്നലെയും മിനിഞ്ഞാന്നുമായി ബസ് സർവ്വീസ് നടത്തിയിരുന്നില്ല. ഈ സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് എട്ട് പേർ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സർവ്വീസ് നടത്തുന്നതും നഷ്ടമാണ്. മിക്ക ദിവസങ്ങളിലും വിരലിലെണ്ണാവുന്ന യാത്രികരുമായിട്ടാണ് നവകേരള ബസ് സർവ്വീസ് നടത്താറുള്ളത്.
കോഴക്കോട് നിന്നും ബംഗളൂരുവിലേക്ക് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ശരാശരി 12000 രൂപയോളമാണ് ടിക്കറ്റ് നിരത്തിൽ ലഭിക്കുന്നത്. എന്നാൽ ബസ് സർവ്വീസിന് പ്രതിദിനം വരവിനേക്കാൾ തുക ചിലവഴിക്കേണ്ടിവരുന്നുണ്ട്. സർവ്വീസ് ആരംഭിച്ച് ആദ്യ നാളുകളിൽ മാത്രമാണ് നവകേരള ബസ് ഹൗസ് ഫുള്ളായി ഓടിയിരുന്നത്. എന്നാൽ യാത്രക്കാർ പതിയെ നവകേരള ബസിനെ കയ്യൊഴിയുകയായിരുന്നു.
Discussion about this post