ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിവാദപരാമർശവുമായിജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ് വനിതാ വിംഗ് പ്രസിഡണ്ട് ഷമീമ ഫിർദൂസ്. ‘മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ഭരണഘടന ഖുറാനാണെന്നും നമ്മൾ ഖുറാനിലൂടെ പോകണമെന്നും അവർ പറയുന്നു.
സുപ്രീം കോടതിയുടെ വിധി നല്ല കാര്യമാണ്, എന്നാൽ ഞങ്ങളുടെത് മുസ്ലീം നിയമപ്രകാരമാണ്, പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിൽ. നിയമം ഇതിനകം നിലവിലുണ്ടായിരുന്നു, വിവാഹമോചിതരായ സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ഞാൻ ഇവിടെ ഒരു കാര്യം കൂടി പറയുന്നു, നമ്മുടെ മുസ്ലീം നിയമങ്ങളെ വെല്ലുവിളിക്കുന്ന ഒന്നും ഞങ്ങൾ അംഗീകരിക്കില്ല. അല്ലാഹു ഞങ്ങൾക്ക് അയച്ചുതന്ന ഖുറാനിൽ എഴുതിയിരിക്കുന്നതല്ലാതെ വേറൊന്നും അനുസരിക്കില്ലെന്ന് അവർ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ കോടതി വിധി ഉണ്ടായത്.വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ജസ്റ്റിസ് നാഗരത്നയും ജസ്റ്റിസ് മസിഹും വെവ്വേറെയാണ് വിധി പുറപ്പെടുവിച്ചത്.
Discussion about this post