പട്‌ന: സീതയെ കാട്ടില്‍ ഉപേക്ഷിച്ചതിന് ശ്രീരാമെതിരെ പരാതി നല്‍കിയ ആള്‍ക്കെതിരെ കേസ്. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍സിംഗാണ് ശ്രീരാമനെതിരെ കേസ് ഫയല്‍ചെയ്തത്. ബിഹാറിലെ സീതമാര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് ഫയലില്‍ സ്വീകരിച്ച് വാദം നടത്തിയെങ്കിലും അടിസ്ഥാനമില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് യാതൊരു തെളിവും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും വാദങ്ങള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും
കോടതി വ്യക്തമാക്കി. ചന്ദന്‍ സിംഗ് ശ്രീരാമനെ അവമതിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്ന് ഹര്‍ജികളാണ് കോടതിയിലെത്തിയത്. കേസുകള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
രാമന്‍ സീതയോട് ചെയ്തത് കൊടുംക്രൂരതയാണ്. ക്രൂരമൃഗങ്ങള്‍ വാഴുന്ന കാട്ടിലേക്ക് ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ രാമന് എങ്ങനെയാണ് കഴിഞ്ഞതെന്നും ഇതിലൂടെ അദ്ദേഹം ആത്മവഞ്ചന കാണിക്കുകയായിരുന്നുവെന്നും ചന്ദന്‍സിംഗ് ആരോപിക്കുന്നു. പിന്നീട് അവര്‍ നിഷ്‌കളങ്കയാണെന്ന് രാമന്‍ തിരിച്ചറിയുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു…….
Discussion about this post