തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍വച്ച് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. വക്കം സ്വദേശി വിനായക് ആണ്
പിടിയിലായത്. മറ്റു മൂന്നു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലിസ് ഉര്‍ജ്ജിതമാക്കി. ഇവരും ഉടന്‍ പിടിയാലകുമെന്നാണ് വിവരം.
നാലംഗ സംഘമാണ് അക്രമണത്തിന് പിന്നില്‍. വക്കം മണക്കാട് വീട്ടില്‍ ഷെബീര്‍(23) ആണ് ക്രൂര മര്‍ദ്ദനത്തിനെ തുടര്‍ന്ന് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ കഴിയുകയാണ്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷെബീറിനെയും ഉണ്ണികൃഷ്ണനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പും പട്ടിക കൊണ്ടുമായിരുന്നു മര്‍ദ്ദനം. ഗുരുതര പരിക്കേറ്റ ഇരുവരേയും നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. ഷെബീര്‍ ഇന്നലെയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
Discussion about this post