മുംബൈ : മുംബൈയെ രാജ്യത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുംബൈയിൽ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 29,400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
മുംബൈയും സമീപ പ്രദേശങ്ങളും തമ്മിലുള്ള റോഡ്, റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്ക് തറക്കല്ലിടാനും സമർപ്പിക്കാനും അവസരം ലഭിച്ചതിൽ താൻ കൃതാർത്ഥനാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്തിടെ കേന്ദ്ര സർക്കാർ അംഗീകരിച്ച വധവൻ തുറമുഖ പദ്ധതിയിലൂടെ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
76,000 കോടി രൂപ ചിലവിലാണ് കേന്ദ്രസർക്കാർ വധവൻ തുറമുഖ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ മഹാരാഷ്ട്ര വലിയ പങ്കു വഹിച്ചിട്ടുള്ളതായി പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈയും സമീപപ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ മഹാരാഷ്ട്രയിലെ ജീവിതം നിലവാരം ഉയരും എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post