ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമം. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിക്കിടെയാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്. അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായുള്ള റിപ്പോട്ടുകൾ പുറത്തുവന്നു
പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന ഒരു പ്രചാരണ റാലിക്കിടെയാണ് ആക്രമണം. വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വേദിയിൽ നിന്ന് സുരക്ഷിതമായി മറ്റി. ട്രംപിൻ്റെ മുഖത്തിന് പരിക്കേറ്റതായി റിപോർട്ടുകൾ പുറത്തു വന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് സുരക്ഷിതനാണെന്നും അദ്ദേഹത്തിൻ്റെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു . സംഭവത്തെക്കുറിച്ച് നിലവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് പ്രാഥമിക വിശദീകരണം നൽകിയിട്ടുണ്ട് . ട്രംപിനെതിരെയുണ്ടായത് വധശ്രമം ആണെന്ന വിലയിരുത്തലിലാണ് രഹസ്യന്വേഷണ സംഘം.
Discussion about this post