തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കായി എബ്രഹാം കലമണ്‍ ഇടപെട്ടുവെന്ന സരിതയുടെ മൊഴി പുറത്ത് വന്നതോടെ ചര്‍ച്ചയാകുന്നത് ആറന്മുള വിമാനത്താവള പദ്ധതിയുമായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ബന്ധം. ആറന്മുള വിമാനത്താവള പദ്ധതിയുടെ തുടക്കക്കാരനാണ് വിവാദ വ്യവസായിയായ എബ്രഹാം കലമണ്‍. അഴിമതിയിലൂടെ നേടിയ പണം ഭരണകക്ഷിയിലെ ജനപ്രതിനിധികളും നേതാക്കന്മാരും ആറന്മുള വിമാനത്താവള പദ്ധതിയ്ക്കായി നല്‍കിയെന്ന ആരോപണമാണ് സജീവമാകുന്നത്.
ആറന്മുള പദ്ധതിയുമായി ബന്ധപ്പെട്ട് എബ്രഹാം കലമണ്ണിനെ പരിചയപ്പെടുത്തിയെന്ന് സരിത കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി ശ്രദ്ധേയമാണ്.
തെളിവ് നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എബ്രഹാം കലമണ്‍ സരിതയുടെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ സരിത കമ്മീഷന് കൈമാറിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ് എബ്രഹാം കലമണ്‍ തന്നെ സമീപിച്ചതെന്നും സരിത പറഞ്ഞു. ഇയാളുടെ മേല്‍വിലാസം സരിത കമ്മീഷന് കൈമാറിയിട്ടുണ്ട്.
ആറന്മുള വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ചില നിശ്പ്ത താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന അഭ്യൂഹം നേരത്തെ പുറത്ത് വന്നിരുന്നു. വിമാനത്താവളത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാടുകളും ഏറെ വിമര്‍ശനങ്ങള്ക്ക് വഴിവച്ചു, പരിസ്ഥിതി നിയമങ്ങളെ അവഗണിച്ചും പദ്ധതിയക്ക് അനുകൂലമായ നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ നഗ്ന ലംഘനവും കണ്ടെത്തിയിരുന്നുവെങ്കിലും സര്‍ക്കാരിത് മറച്ചുവെച്ച് അനുമതി നല്‍കി. . ഏത് വിധേനയും വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിലെ ചില കേന്ദ്രങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. ഇവരുടെ ഇടപെടലുകള്‍ വിമര്‍ശന വിധേയമാകുകയും ചെയ്തു.സോളാര്‍കേസില്‍ സരിത സത്യം തുറന്ന് പറഞ്ഞാല്‍ ആറന്മുള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളും വെളിപ്പെടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്,
സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രണ്ട് കോടിയോളം രൂപയും, ആര്യാടന്‍ മുഹമ്മദ് നാല്‍പത് ലക്ഷം രൂപയും വാങ്ങിയിരുന്നതായി സരിത എസ് നായര്‍ മൊഴി നല്‍കിയരുന്നു. വന്‍ തുക തന്നെ മുഖ്യമന്ത്രിയും മറ്റ് ചില നേതാക്കളും ആവശ്യപ്പെട്ടുവെന്നാണ് സരിതയുടെ മൊഴി. എബ്രഹാം കലമണ്ണുമായി സരിതയ്ക്കും, മുഖ്യമന്ത്രിയ്ക്കും ഉള്ള ബന്ധം സരിതയുടെ മൊഴിയിലൂടെ കൂടുതല്‍ വ്ക്തമാവുകയാണ്.
ആറന്മുള പദ്ധതിയ്ക്കായി വിദ്യാഭ്യാസ നടത്തിപ്പുകാരനായ എബ്രഹാം കലമണ്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് വാങ്ങി കൂട്ടിയത്. 200 ഏക്കറോളം ഭൂമി എബ്രഹാം കലണമണ്‍ ആറന്മുള വിമാനത്താവള പദ്ധതി മേഖലയില്‍ വാങ്ങി കൂട്ടിയിരുന്നു. ഈ ഭൂമി 52 കോടി രൂപയ്ക്ക് പിന്നീട് കെജിഎസ് ഗ്രൂപ്പിന് കൈമാറിയെന്ന് എബ്രഹാം കലമണ്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ഭൂമി പിന്നീട് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് മറിച്ചുവിറ്റുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സോളാര്‍ തട്ടിപ്പിന്റെ ഭാഗമായി ലഭിച്ച പണം ആറന്മുളയില്‍ ഭൂമ വാങ്ങുന്നതിനും മറ്റും ഉപയോഗിച്ചുവെന്നാണ് ആരോപണം. സോളാര്‍കേസ് സിബിഐ അന്വേഷിച്ചാല് ഇതുള്‍പ്പടെ പല സുപ്രദാന തെളിവുകളും പുറത്ത് വരും. അത് ഒഴിവാക്കാന്‍ ഏത് വിധേയനയും കോണ്‍ഗ്രസ് ശ്രമിക്കുമെന്നും ഉറപ്പാണ്.
Discussion about this post