തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസെടുത്തത് . ബ്രഹ്‌മപുരം മാലിന്യപ്രശ്‌നം സംബന്ധിച്ച സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ അപകടവും പരിഗണിക്കുന്നത്.
ഇത് സംബന്ധിച്ച ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതെ സമയം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം നഗരസഭ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അതിൽ വീഴ്ച വരുത്തരുതെന്നും ഹൈകോടതി നിര്‍ദേശിച്ചു. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നിർദ്ദേശവും നൽകി.
Discussion about this post