ന്യൂഡൽഹി: യുവതലമുറയ്ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിന് തടയിടാൻ കേന്ദ്രസർക്കാർ. മറ്റുള്ളവരുടെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള രഹസ്യവിവരം അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. ഇനി മുതൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 1993 എന്ന നമ്പറിൽ വിളിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ അറിയിക്കാം.
മാനസ് എന്നാണ് ഈ സഹായ നമ്പറിന് പേരിട്ടിരിക്കുന്നത്. 24 മണിക്കൂറും ഈ നമ്പറിൽ ആളുകൾക്ക് ബന്ധപ്പെടാം. മാനസിലേക്ക് എത്തുന്ന പരാതികളിൽ ഉടൻ തന്നെ പരിഹരിക്കപ്പെടും. ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്ക് കൗൺസിലിംഗിന് വേണ്ടിയും ഈ നമ്പറിൽ വിളിക്കാം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നമ്പർ പുറത്തുവിട്ടത്. നമ്പറിന് പുറമേ info. ncbmanas@gov.in എന്ന ഇ-മെയിൽ വിലാസത്തിലും ആളുകൾക്ക് വിവരങ്ങളും പരാതിയും നൽകാം.










Discussion about this post