കാസർകോട് : ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. ബേക്കലിലാണ് സംഭവം. നഗ്നതാ പ്രദർശനം നടത്തിയ ആളുകടെ വീഡിയോ യുവതി മൊബൈലിൽ ചിത്രീകരിച്ചു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുതത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാഞ്ഞങ്ങാട് നിന്ന് ബേക്കലിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ആറ് വയസ്സുകാരിയായ മകളും യുവതിയോടൊപ്പം ഉണ്ടായിരുന്നു.
യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിർവശത്താണ് യുവാവ് ഇരുന്നത്. തുടർന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഈ സംഭവം യുവതി മൊബൈലിൽ പകർത്തി കണ്ടക്ടറെ അറിയിക്കാൻ ശ്രമിക്കുമ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post