മുംബൈ: മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപുര്‍ ക്ഷേത്രത്തില്‍ പ്രവേശന വിലക്ക്് മറികടക്കാനുള്ള സ്ത്രീകളുടെ നീക്കത്തെ പിന്തുണച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ക്ഷേത്രത്തില്‍ എല്ലവാര്‍ക്കും പ്രവേശനം നല്‍കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതു ദൈവമാണു പുരുഷനും സ്ത്രീക്കുമിടയില്‍ വിവേചനം കാണിക്കുന്നതെന്നും ശരദ് പവാര്‍ ചോദിച്ചു.
സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് തിങ്കാളാഴ്ച ശ്രീ ശ്രീ രവിശങ്കറും രംഗത്തെത്തിയിരുന്നു. ലിംഗ വിവേചനത്തെ യാതൊരു വിധത്തിലും വേദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞാഴ്ച ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലേക്കു സ്ത്രീകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.
ഏകദേശം 500 വര്‍ഷം പഴക്കമുള്ള ഷിംഗ്നാപുര്‍ ക്ഷേത്രത്തിന്റെ അധ്യക്ഷ അനിത ഷെത്യേ അടക്കമുള്ളവര്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്കുന്നതിനു എതിരാണ്. ക്ഷേത്ര പ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ലെന്നു ബിജെപി എംപി ഹേമമാലിനിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ദേശായിയും പ്രതികരിച്ചിരുന്നു.
Discussion about this post