ഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്നുള്ള വിധിക്കെതിരേയുള്ള ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം തന്നെയെന്ന സുപ്രീംകോടതി വിധി ചോദ്യം ചയ്തുള്ള തിരുത്തല്‍ ഹര്‍ജിയിലാണു തീരുമാനം. ചീഫ് ജസ്റ്റീസ് ടി. എസ്. ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്നുള്ള 2013ലെ ഉത്തരവിനെതിരെ ലൈംഗിക ന്യൂനപക്ഷ പ്രവര്‍ത്തകരും നാസ് ഫൗണേ്ടഷന്‍ എന്ജിഒയുമാണു ഹര്‍ജി നല്‍കിയത്.
1867ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വര്‍ഗ ലൈംഗികത ഇന്ത്യയില്‍ കുറ്റകരമാണ്. 2013 ഈ വകുപ്പ് സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഇത് ലൈംഗിക ന്യൂനപക്ഷക്കാരുടെ അവകാശങ്ങള്‍ക്കു നേരേയുളള കടന്നുകയറ്റമാണെന്നും ഇതില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. സ്വവര്‍ഗ ലൈംഗികതയ്ക്കു ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
2012ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.
Discussion about this post