ഇസ്ലാമബാദ്: കശ്മീരിലെ ഭീകരസംഘടനകള്‍ക്കു സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് പാകിസ്ഥാന് സര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതി. കശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകളോടും ഭീകരസംഘടനകള്‍ക്കുമെതിരെ കര്‍ശന ശക്തമായ നടപടി സ്വീകരിക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു.കശ്മീര്‍ മേഖലയിലെ എല്ലാ പ്രധാനപ്രശ്നങ്ങളിലും ഇന്ത്യയുമായി സഹകരിച്ച് പോവാന്‍ തയ്യാറാവണമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രധാന ആവശ്യം.
പാക് ദേശീയ അസംബ്ലിയിലെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് കാശ്മീര്‍ നയം സംബന്ധിച്ച് നാല് പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭരണകക്ഷിയായ പാകിസ്ഥാന് മുസ്ലീം ലീഗിന്റെ എം.പി അവൈസ് അഹമ്മദ് ലെഗാരിയാണ് സമതി അദ്ധ്യക്ഷന്‍.അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കശ്മീര്‍, നദീജലം, വ്യാപാരം, സാംസ്കാരികം ബന്ധം, ആശയവിനിമയം എന്നിവയ്ക്കായിരിയ്ക്കണം ഇരു രാജ്യങ്ങളും ഊന്നല്‍ കൊടുക്കേണ്ടത്. അതേ സമയം പ്രധാന പ്രശ്നം കശ്മീര്‍ തന്നെ ആണെന്നും സമിതി വിലയിരുത്തി. കശ്മീരികള്‍ക്ക് നയതന്ത്രപരവും ധാര്‍മ്മികവുമായ പിന്തുണ നല്‍കുക എന്നതായിരിയ്ക്കണം പാകിസ്ഥാന്റെ നയം.സിന്ധു നദിയിലെ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയാക്കണം. ഇന്ത്യയുമായുള്ള അനൗദ്യോഗിക വ്യാപാര ബന്ധത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിയ്ക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ സേനയും സജീവമായി പങ്ക് വഹിയ്ക്കണം. വിസാചട്ടങ്ങള്‍ ലഘൂകരിയ്ക്കുന്നതിലൂടെ അനൗപചാരിക വ്യാപാരം നിയന്ത്രിയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post