ന്യൂയോർക്ക്: ഉപഭോക്താവിന്റെ ചോദ്യത്തിന് തെറ്റുത്തരം നൽകി മെറ്റ എഐ. വാട്സ് ആപ്പിലെ ചാറ്റ്ബോട്ടിൽ ചോദ്യം ചോദിച്ച ഉപഭോക്താവിനാണ് തെറ്റായ ഉത്തരം നൽകിയത്. ഉപഭോക്താവ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ മാപ്പ് പറഞ്ഞ് മെറ്റ എഐ മാപ്പ് പറഞ്ഞ് തടിയൂരി. ഇതിന് പിന്നാലെ ഉപഭോക്താവ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചാറ്റിന്റെ സ്ക്രീൻഷോട്ട് വൈറൽ ആകുകയാണ്.
ഉപഭോക്താവിന്റെ സ്വദേശമോ മറ്റ് വിരങ്ങളോ വ്യക്തമല്ല. കണക്കുമായി ബന്ധപ്പെട്ട ചോദ്യം ആയിരുന്നു മെറ്റ എഐയോട് ഉപഭോക്താവ് ഉന്നയിച്ചത്. 9.9 ആണോ 9.11 ആണോ വലിയ സംഖ്യം എന്നായിരുന്നു ചോദ്യം. ഇതിന് 9.11 എന്നായിരുന്നു ഉത്തരം. ഇത് തെറ്റാണെന്ന് മനസ്സിലാക്കിയ ഉപഭോക്താവ് ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ടു. 9.11 നേക്കാൾ 9.9 ന് 0.2 കുറവാണ് എന്നായിരുന്നു ഇതിന് മെറ്റ ഐഐ നൽകിയ വിശദീകരണം. ഇതോടെ ഉപഭോക്താവ് 9.9 എന്നത് 9.90 അല്ലേ എന്നും അപ്പോൾ 9.11 നെക്കാൾ വലുതല്ലേ എന്നും ചോദിച്ചു. തെറ്റ് മനസിലാക്കിയ മെറ്റ ഇതോടെ മാപ്പ് പറയുകയായിരുന്നു. തെറ്റ് തിരുത്തി തനത്തനി മെറ്റ അദ്ദേഹത്തോട് നന്ദിയും പറഞ്ഞു.
ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവയിലെ ചാറ്റ് ബോട്ടുകളോടും ഇതേ ചോദ്യം ഉപഭോക്താവ് ആവർത്തിച്ചു. എന്നാൽ അപ്പോഴും തെറ്റുത്തരം തന്നെയായിരുന്നു ലഭിച്ചത്. മെറ്റ എഐ തെറ്റായ വിവരങ്ങൾ നൽകുന്നതായി തുടക്കം മുതൽ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന സംഭവം.
Discussion about this post