ന്യൂഡൽഹി:ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ഏകദിനത്തിൽ രോഹിത് ശർമതന്നെ നയിക്കും. സഞ്ജു സാംസൺ ടി20 പരമ്പരയിൽ ഉൾപ്പെട്ടു.
ഋഷഭ് പന്ത് ഏകദിന, ടി20 ടീമുകളിൽ വിക്കറ്റ് കീപ്പറായി ഇടം നേടി. റിയാൻ പരാഗ് ഏകദിന, ടി20 ടീമുകളിൽ ഇടം നേടിയതും ശ്രദ്ധേയമായി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശർമ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവർക്കും ടി20 ടീമിൽ ഇടമില്ല.
രണ്ട് ഫോർമാറ്റുകളിലും ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. യുവ താരം ശുഭ്മാൻ ഗിൽ ആണ് ഏകദിന ട്വന്റി 20 ടീമുകളിൽ ഇന്ത്യയുടെ പുതിയ ഉപനായകൻ. അടുത്തിടെ സിംബാബ്‌വെയിൽ പര്യടനം നടത്തിയ യുവനിരയെ ഗിൽ ആണ് നയിച്ചത്.
ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെയാണ് ടീമിന് പുതിയ നേതൃത്വം വേണ്ടിവന്നത്. 2021ൽ മാർച്ച് 14ന് അഹമ്മദാബാദിൽ ഇംഗ്ലണിനെതിരെയാണ് സൂര്യകുമാർ യാദവ് രാജ്യാന്തര ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫൈനൽ വരെ 68 മൽസരങ്ങൾ കളിച്ചു. 65 ഇന്നിങ്‌സുകളിൽ നിന്ന് 2340 റൺസാണ് സമ്പാദ്യം.43.33 ആണ് റൺസ് ശരാശരി. കരിയറിൽ ഇതുവരെ നാല് സെഞ്ചറികളും 19 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. 2022 ജൂലൈ പത്തിന് നോട്ടിങാമിൽ ഇംഗ്ലണ്ടിനെതിരെ നേടി 117 റൺസാണ് ഉയർന്ന സ്‌കോർ
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്‌സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
Discussion about this post