ധാക്ക : ബംഗ്ലാദേശിലെ സർക്കാർ മേഖലയിലെ തൊഴിൽസംവരണത്തിനെതിരെ വിദ്യാർത്ഥിപ്രക്ഷോഭം ആളിപടരുന്നു.പ്രക്ഷോഭത്തിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ബംഗ്ലാദേശിലുടനീളമുള്ള ഗതാഗതം നിർത്തിവയ്ക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. തലസ്ഥാനമായ ധാക്കയിൽ ഉൾപ്പെടെ രാജ്യത്തുടനീളം പോലീസും പ്രതിഷേധക്കാരും വടികളും പാറകളും ഉപയോഗിച്ച് ഏറ്റുമുട്ടുൽ നടന്നു. പ്രതിഷേധക്കാരുടെ ഗ്രൂപ്പുകളെ തകർക്കാൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ പ്രതിഷേധമായി വിദ്യാർത്ഥികൾ പോലീസ് വാഹനങ്ങളും മറ്റ് സ്ഥാപനങ്ങളും കത്തിച്ചു.
1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം നൽകിയതിനോടാണ് ഒരു വിഭാഗക്കാർക്ക് എതിർപ്പ്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം സംവരണം റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു
ബംഗ്ലാദേശിലെ തെരുവുകളിലിറങ്ങി ആയിരക്കണക്കിന് പേരാണ് സംവരണ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ പ്രക്ഷോഭം വഷളായത്. സംഘർഷം അടിച്ചമർത്താൻ പോലീസ് ഇടപെട്ടത്തോടെയാണ് പ്രക്ഷോപം കടുത്തത്. ഇതിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
Discussion about this post