ബ്രിട്ടീഷുകാരേക്കാൾ കൂടുതൽ നാശം കോൺഗ്രസാണ് രാജ്യത്തിന് വരുത്തിയതെന്ന് തുറന്ന് പറഞ്ഞ് ബി ജെ പിയുടെ ഹിമാചൽ പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ രാജീവ് ബിന്ദാൽ . രാജ്യത്തെ വിറ്റു തലക്കൽ , വിഭജനം, അടിയന്തരാവസ്ഥ, ജാതീയത പ്രചരിപ്പിക്കൽ എന്നിവ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് പാർട്ടി മാത്രമാണ്. കോൺഗ്രസ് പാർട്ടിയുടെ ജീവശ്വാസം എന്ന് പറയുന്നത് സ്വജനപക്ഷപാതമാണ്, അതിൻ്റെ വലിയ തെളിവാണ് ഹിമാചൽ പ്രദേശിലും രാജ്യത്തുടനീളവും നമ്മൾ കണ്ടത്. ബിന്ദാൽ വ്യക്തമാക്കി
വെള്ളിയാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ പ്രവർത്തക സമിതി യോഗത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഡോ രാജീവ് ബിന്ദാൽ കോൺഗ്രസിന്റെ കപടത തുറന്ന് പറഞ്ഞത്.
ഹിമാചൽ പ്രദേശിലെ ക്രമസമാധാനം അതിൻ്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും . ഏഴിലധികം വെടിവെപ്പ് കേസുകൾ, 250 കൊലക്കേസുകൾ, 3000 മയക്കുമരുന്ന് കേസുകൾ, 950 സ്ത്രീ പീഡനക്കേസുകൾ എന്നിവ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പൊതുജനങ്ങൾക്ക് മുന്നിലെത്തിയിട്ടുണ്ടെന്നും . സർക്കാർ സംരക്ഷണത്തിലാണ് മയക്കുമരുന്ന് കച്ചവടം നടക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
Discussion about this post