കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരവേ മഴക്കാല രോഗങ്ങളും വ്യാപകമാകുന്നു. കോഴിക്കോട് വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് . വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അന്വേഷണാർത്ഥം അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട് . കൂടാതെ കടകളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധതാ പരിശോധനക്ക് അയക്കുകയും ചെയ്തു. കടകളിൽ ഏത് തരത്തിലുള്ള വെള്ളമാണ് ഉപയോഗിക്കുന്നത് എന്നതിൽ ജാഗ്രത പുലർത്തുന്നത് അത്യാവശ്യമാണ്. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. എന്നാൽ നിലവിൽ മലപ്പുറം ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്.









Discussion about this post