ആലപ്പുഴ:സിപിഎം സംസ്ഥാനസമ്മേളനം അടുത്തെത്തിയിട്ടും പാര്ട്ടിസ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകത്തിന് നേരെ സിപിഎം അവഗണന തുടരുന്നതായി ആക്ഷേപം, ആലപ്പുഴയില്‍ വര്‍ണാഭമായി പാര്‍ട്ടി സമ്മേളനം നടക്കുമ്പോഴും കൃഷ്ണപിള്ള വിഷം തീണ്ടി മരിച്ച ആലപ്പുഴ കണ്ണാര്‍ക്കാട്ടെ ചെല്ലിക്കണ്ടം വീട്ടില്‍ ഒരു പതാക പോലും സിപിഎം പുതിയതായി ഉയര്‍ത്തിയിട്ടില്ല എന്നാണ് ആക്ഷേപം.
കണ്ണാര്‍ക്കാട് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടി തോരണങ്ങളും, കൊടിയും മാത്രമാണ് ഇവിടെ ഉള്ളത്.
2004ലാണ് ഈ വീട് സിപിഎം വീട് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. 2014 ഒക്ടോബര്‍ 31ന് സ്മാരകം ഭാഗീകമായി തകര്‍ക്കപ്പെട്ടു.മാസങ്ങള്‍ക്കകം തന്നെ സിപിഎം സ്മാരകം പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.സിപിഎം പ്രവര്‍ത്തകരാണ് സ്മാരകം തകര്‍ത്തത് എന്ന നാണക്കേട് മാറുന്നതിന് മുന്‍പാണ് സംസ്ഥാന സമ്മേളമം ആലപ്പുഴയില്‍ നടക്കുമ്പോള്‍ പി സ്മാരകം അവഗണിക്കപ്പെടുന്നു എന്ന ആക്ഷേപം ഉയരുന്നത്.
അതേ സമയം പാര്‍ട്ടി സമ്മേളനം നടക്കുന്ന വേദിയ്ക്ക് പി കൃഷ്ണപിള്ള നഗര്‍ എന്ന് പേര് നല്‍കാനും സിപിഎം തയ്യാറായിട്ടുണ്ട്.
Discussion about this post