ധാക്ക: ബംഗ്ലാദേശിൽ സംവരണ നിയമത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കണ്ടാലുടൻ വെടി വെയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച അർദ്ധരാത്രി ഏർപ്പെടുത്തിയ മുതൽ രാജ്യവ്യാപകമായി കർഫ്യു ഞായറാഴ്ച രാവിലെ 10 മണി വരെ നീണ്ടുനിൽക്കുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അതെസമയം ആളുകൾക്ക് ആവശ്യമായ ജോലികൾ ചെയ്യുന്നതിനായി ഉച്ചയ്ക്കും 2 മണിക്കും ഇടയിൽ രണ്ട് മണിക്കൂർ ഇളവ് നൽകി വരുന്നുണ്ട്
അതേസമയം തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട് . റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയൽരേഖകൾ പരിശോധിച്ചാണ് കടത്തിവിട്ടത്. പ്രക്ഷോഭം നേരിടാൻ വ്യാഴാഴ്ചതന്നെ പ്രധാനനഗരങ്ങളിലെല്ലാം സർക്കാർ സൈന്യത്തെ വിന്യസിച്ചിരുന്നു
Discussion about this post