കോയമ്പത്തൂര്‍: പിന്നാക്കക്കാരനായ തന്നെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ പലരും തയ്യാറല്ലെന്നും അവര്‍ ഇനിയും ജനവിധി അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായത് അവര്‍ക്ക് ദഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.എന്നാല്‍ അവശജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നാണ് ഇവരുടെ അവകാശം.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോയമ്പത്തൂരില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ദളിതരെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ദളിതരെ വോട്ട് ബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയ കക്ഷികളുടെ ഉറക്കം കെടുത്തുകയാണെന്നും മോദി വ്യക്തമാക്കി.രാജ്യത്തെ ദരിദ്രകോടികള്‍ക്കു സഹായകമാകുന്ന ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ രാജ്യസഭയില്‍ തടസപ്പെട്ടുകിടകുകയാണ്. ഇതിനുകാരണക്കാരായവര്‍ പറയുന്ന ദരിദ്രപ്രേമം കപടമാണെന്നും അദ്ദേഹം പറഞ്ഞു.അംബേദ്ക്കറുടെ പേര് നിലനില്‍ക്കുന്നിടത്തോളം ദളിതരുടെ സംവരണം തുടരുമെന്ന് മോദി ഉറപ്പ് നല്‍കി.
Discussion about this post