മംഗളുരു: മലയാളി ലോറി ഡ്രൈവർ അർജ്ജുൻ ഓടിച്ചിരുന്ന ലോറി മണ്ണിനടിയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തി രഞ്ജിത്ത് ഇസ്രായേൽ. ലോറി നദിയിൽ പോയിട്ടില്ലെന്നും, അങ്ങനെ പോയിരുന്നെങ്കിൽ ഫോൺ റിങ് ചെയ്യില്ലായിരുന്നു എന്നും വ്യക്തമാക്കി കൊണ്ടാണ് രക്ഷാ പ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേൽ കർണാടക റവന്യു മന്ത്രിയുടെ വാദങ്ങൾ തള്ളിയത്.
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞെന്നും, ഇനിയൊന്നും ചെയ്യാനില്ലെന്നും പറഞ്ഞു കൊണ്ട് കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈര ഗൗഡ നേരത്തെ രംഗത്ത് വന്നിരുന്നു.ഇത് തള്ളിക്കൊണ്ടാണ് രഞ്ജിത്ത് ഇസ്രായേൽ മുന്നോട്ട് വന്നിരിക്കുന്നത്.
മണ്ണിനോടൊപ്പം ഒഴുകിയെത്തിയ വലിയ പാറകളാണ് ദൗത്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് . ജെസിബിക്ക് നീക്കാൻ കഴിയാത്ത അത്രയും ഭാരമുള്ള കല്ലുകൾ അപകടമേഖലയിലുണ്ട്. ഇവ തകർത്തതിന് ശേഷം മണ്ണും കല്ലും മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യൻ ആർമിയും എൻഡിആർഎഫുമാണ് മാത്രമാണ് പ്രതീക്ഷയെന്നും രഞ്ജിത്ത് പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പുഴയിൽ നേവി തിരച്ചിൽ നടത്തിയിട്ടുണ്ട് . സോണാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. അതിനാൽ പുഴയിലേക്ക് ലോറി പോയിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു.
Discussion about this post