ന്യൂഡൽഹി: ഒരു ദിവസം രാവിലെ എഴുന്നേറ്റ് കലണ്ടർ നോക്കുമ്പോൾ അതിലെ 10 ദിവസങ്ങൾ കണാനില്ല. ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ എന്ത് സംഭവിക്കും. ഇത്തരമൊരു അനുഭവം വർഷങ്ങൾക്ക് മുൻപ് യൂറോപ്യൻ രാജ്യത്തുള്ളവർക്ക് ഉണ്ടായിട്ടുണ്ട്. ഒക്ടോബർ മാസത്തിലെ 10 ദിവസങ്ങൾ ആയിരുന്നു ഇവർക്ക് നഷ്ടമായത്.
1582 ലായിരുന്നു സംഭവം. ആ വർഷത്തെ കലണ്ടറിൽ നിന്നായിരുന്നു 10 ദിവസങ്ങൾ അപ്രത്യക്ഷമായത്. ക്രിസ്തീയ ആഘോഷങ്ങൾ എല്ലാ വർഷവും ഒരേ തിയതിയിൽ നടത്താൻ കഴിയാതെ വന്നതോടെയായിരുന്നു തിയതികൾ എടുത്തു കളയാൻ തീരുമാനിച്ചത്.
1582 വരെ ജൂലിയൻ കലണ്ടറായിരുന്നു തിയതി അറിയാനായി യൂറോപ്യൻമാർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിലെ ദിവസങ്ങൾ സാധാരണ സൗര വർഷത്തെക്കാൾ 11 മിനിറ്റ് 14 സെക്കന്റ് അധികമായിരുന്നു. ഇതേ തുടർന്ന് എല്ലാ വർഷവും ഒരേ തിയതിയിൽ ക്രിസ്ത്യൻ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഓരോ വർഷവും ദിവസം മാറി മാറി വന്നു. ഇതോടെ കലണ്ടർ പുന:ക്രമീകരിക്കാൻ കത്തോലിക്ക ചർച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഒക്ടോബർ മാസത്തിലെ 10 ദിവസങ്ങൾ എടുത്തു കളഞ്ഞത്.
ഒക്ടോബർ അഞ്ച് മുതൽ 14 വരെയുള്ള തിയതികൾ ആയിരുന്നു കലണ്ടറിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ ഒക്ടോബർ മാസത്തിൽ 21 ദിവസം മാത്രമായി. പിൽക്കാലത്ത് ഈ കലണ്ടർ വീണ്ടും പുന:ക്രമീകരിച്ചു. ഇതോടെ ഒക്ടോബർ മാസത്തിന് വീണ്ടും നഷ്ടമായ ദിവസങ്ങൾ തിരിച്ച് കിട്ടി. ജോർജിയൻ കലണ്ടർ എന്നായിരുന്നു ഈ കലണ്ടർ അറിയപ്പെട്ടത്. ഈ കലണ്ടറാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
Discussion about this post