ന്യൂഡൽഹി: ഇന്ത്യയുടെ ശക്തി യുവജനങ്ങളായാണ് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് ആയി കണക്കാക്കുന്നത് നമ്മുടെ ജനസംഖ്യയുടെ താഴ്ന്ന പ്രായമാണ്. എന്നാൽ ഈ യുവതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു കണക്കാണ് 2023 -24 ലെ എക്കണോമിക് സർവേ പുറത്ത് വിട്ടിട്ടുള്ളത്.
ജൂലൈ 22 ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2023-24 പ്രകാരം , ഇന്ത്യയിലെ ബിരുദധാരികളിൽ 51.25% മാത്രമേ തൊഴിൽ യോഗ്യരായിട്ടുള്ളൂ. ഇത് കഴിഞ്ഞ ദശകത്തിലെ 34% നെ അപേക്ഷിച്ച് വ്യക്തമായ പുരോഗതിയാണെങ്കിലും മൊത്തത്തിൽ എടുക്കുകയാണെങ്കിൽ ഗണ്യമായ രീതിയിൽ നൈപുണ്യ ശേഷിയുടെ കുറവ് ഉണ്ടെന്നാണ് വസ്തുത.
ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണെന്ന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം കോളജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരില്‍ പകുതിയോളം പേര്‍ക്ക് തൊഴില്‍ ചെയ്യാനാവശ്യമായ നൈപുണ്യമില്ല എന്ന വിവരം ആശങ്ക ഉയര്‍ത്തുന്നുണ്ട് എന്നാണ് എക്കണോമിക് സർവേ വ്യക്തമാക്കുന്നത്
Discussion about this post