പാരീസ്: സിറ്റി ഓഫ് ലവ്’ എന്ന് കമിതാക്കൾക്കിടയിൽ അറിയപ്പെടുന്ന പാരീസ് ഒളിമ്പിക്‌സിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ജൂലായി 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പ്രണയനഗരത്തിൽ കായികമാമാങ്കം നടക്കുക. ഇപ്പോഴിതാ നഗരത്തിലെ ഒളിമ്പിക്‌സ് സംഘാടകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മത്സരാർത്ഥികൾ. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അനുവദിച്ച പ്രത്യേക തരം ബെഡ്ഡുകളാണ് വിമർശനത്തിന് ആധാരം.
ആന്റി സെക്‌സ് ബെഡ്’ എന്ന് വിളിപ്പേരുള്ള ഈ കിടക്കകൾ കായിക താരങ്ങൾക്ക് വേണ്ടി മാത്രമാണ് ഒരുക്കിയിരിക്കുന്നത്. കാർഡ്‌ബോർഡുകൾ കൊണ്ട് നിർമ്മിച്ച ഈ കിടക്കകൾ കിടപ്പുമുറിയിലെ കായികതാരങ്ങളുടെ ഒരുമിച്ചുള്ള ഉറക്കം തടയുന്നതിന് വേണ്ടിയാണെന്ന പ്രചാരണമാണ് ഒരു ഭാഗത്ത് നടക്കുന്നത്.ടലൈംഗികത തടയുന്ന’ കിടക്കകൾ കാർഡ്‌ബോർഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരു വ്യക്തിയുടെ മാത്രം ഭാരം താങ്ങാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകൾ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ തകരാറിലായ കിടക്കകൾ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിൻറെ സവിശേഷതയത്രേ. ഓരോരുത്തർക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാൻ സാധിക്കുന്ന തരത്തിലുള്ളതാണ്. അതിൽ കൂടുതൽ ഭാരം കിടക്കയിലേക്ക് വന്നാൽ അത് തകർന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാൻ അൽപ്പം സമയം പിടിക്കും.
ടോക്കിയോ ഒളിമ്പിക്‌സിൽ മത്സരിക്കുമ്പോൾ അത്‌ലറ്റുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തടയാൻ ഈ മെത്തകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഓട്ടക്കാരനായ പോൾ ചെലിമോ എക്‌സിൽ കുറിച്ചിരുന്നു. ഇതോടെയാണ് ഈ മെത്തകൾക്ക് ‘ആന്റിസെക്‌സ് ബെഡ്’ എന്ന വിളിപ്പേര് വന്നത്.
കിടക്കകൾക്കെതിരേ വിമർശനവും ഉന്നയിച്ചിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ, കാർഡ്‌ബോർഡ് കിടക്കകൾ 100 ശതമാനം സുസ്ഥിരമാണെന്നും ഫ്രാൻസിൽ നിർമ്മിച്ചതാണെന്നും റിപ്പോർട്ടുണ്ടെങ്കിലും നിരവധി കായികതാരങ്ങൾ അവ പരീക്ഷിക്കുകയും അതിന്റെ വീഡിയോകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.
Discussion about this post