ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ കശ്മീരിലെ അതിർത്തിയായ കുപ്വാരയിലെ ലോലാബിലെ ട്രുംഖാൻ മേഖലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
നേരത്തെ ജൂലൈ 18നും കുപ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സുരക്ഷാസേന അന്ന് രണ്ട് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.
വടക്കൻ കശ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് ഭീകരരുടെ നീക്കം ശ്രദ്ധയിൽപ്പെട്ട സുരക്ഷാസേനയും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും രണ്ട് ഭീകരർ കൊല്ലപ്പെടുകയും ആയിരുന്നു.
Discussion about this post