ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 27 ന് സർവകക്ഷി യോഗം വിളിച്ച് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാന ദേശീയ വിഷയങ്ങളും നിയമനിർമ്മാണ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള അജണ്ട യോഗം ചർച്ച ചെയ്യും, അതേസമയം മുൻ സമ്മേളനങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
ജനുവരി 28 മുതൽ ഏപ്രിൽ 2 വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും. ബജറ്റ് സമ്മേളനത്തിൽ 30 സിറ്റിങ്ങുകൾ ഉണ്ടാകും, 2026-27 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ദ്രൗപതി മുർമു സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള അജണ്ട സർവകക്ഷി യോഗം ചർച്ച ചെയ്യും. ജനുവരി 27 ന് രാവിലെ 11 മണിക്ക് ആണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. പാർലമെന്റിന്റെ പ്രധാന കമ്മിറ്റി മുറിയിൽ ആയിരിക്കും യോഗം ചേരുക.









Discussion about this post