ന്യൂഡൽഹി : രാജ്യത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് പ്രത്യേക നിയമ പ്രോട്ടോകോളുകൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. ദേശീയഗാനമായ ജനഗണമനയുടെ അതേ നിയമ പ്രോട്ടോകോളുകൾ വന്ദേമാതരത്തിനും ഏർപ്പെടുത്താൻ ആണ് കേന്ദ്രസർക്കാർ തയ്യാറാക്കുന്നത്. ദേശീയഗീതം ആലപിക്കുമ്പോൾ നിർബന്ധമായും എഴുന്നേറ്റു നിൽക്കൽ, അനാദരവ് കാണിച്ചാൽ പിഴകൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും ഈ പ്രോട്ടോകോൾ.
വന്ദേ മാതരത്തിന് ജനഗണമനയ്ക്ക് സമാനമായ പദവിയും പ്രോട്ടോക്കോളും നൽകുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗം കഴിഞ്ഞദിവസം ചർച്ച ചെയ്തു. വന്ദേമാതരം ആലപിക്കുന്നതിന് ജനഗണമന പോലെ ഏതെങ്കിലും നിശ്ചിത നിയമങ്ങളോ പെരുമാറ്റച്ചട്ടങ്ങളോ നിയമപരമായ ബാധ്യതകളോ വേണോ എന്നായിരുന്നു ഈ യോഗത്തിൽ ചർച്ച നടന്നത്. 1937-ൽ കോൺഗ്രസ് പാർട്ടി വന്ദേമാതരത്തിന്റെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ട് അതിന്റെ പ്രാധാന്യം കുറച്ചതിനെ കുറിച്ച് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബിജെപി പ്രത്യേക ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയഗാനത്തിനുള്ള അതേ പദവിയും പ്രോട്ടോക്കോളും ദേശീയഗീതത്തിനും നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.









Discussion about this post