പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനെത്തിയ പരിപാടിയിലേക്ക് മന്ത്രി എംബി രാജേഷിന് പ്രവേശനം നിഷേധിച്ചെന്നും മേയർ എംവി രാജേഷ് ഇടപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും റിപ്പോർട്ടുകൾ. എസ്പിജി ഉദ്യോഗസ്ഥരാണ് എക്‌സൈസ് മന്ത്രിയെ തടഞ്ഞത് കാറിൽ നിന്നും വേദിയിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് തടഞ്ഞത്. ആധാർ കാണിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണിച്ചിട്ടാണ് താൻ എത്തിയതെന്നും മന്ത്രി അറിയിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ആധാർ കാട്ടണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഈ സമയം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മേയർ വി.വി. രാജേഷ് ഇതുകണ്ട് ഇടപെട്ടു. ആധാർ പരിശോധിക്കാതെ തന്നെ മന്ത്രിയെ വേദിയിൽ പ്രവേശിപ്പിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. അൽപനേരത്തെ വിശദീകരണത്തിനൊടുവിൽ മേയറും പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരും വീണ്ടും സമ്മർദം ചെലുത്തിയതോടെ എസ്പിജി ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു.












Discussion about this post