ന്യൂയോർക്ക്: ആവേശം സിനിമയിലെ രംഗണ്ണനെ പോലെ കഴുത്ത് നിറയെ സ്വർണമാലകളുമായി മെറ്റ സ്ഥാപകൻ മാർക്ക് സുക്കർബ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് തന്റെ പുതിയ ചിത്രം ആളുകളിലേക്ക് എത്തിച്ചത്. ഇത് ശദ്ധയിൽപ്പെട്ടതോടെ ചിത്രത്തിന്റെ താഴെ മലയാളികളുടെ കമന്റ് മേളമാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു ഫേസ്ബുക്ക് പ്രൊഫൈലിൽ തന്റെ പുതിയ ലുക്കിലുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. പ്രൊഫൈൽ ചിത്രം ആയിട്ടായിരുന്നു ഇത് പുറത്തുവിട്ടത്. ചങ്ങല പോലത്തെ അഞ്ച് മാലയാണ് അദ്ദേഹത്തിന്റെ കഴുത്തിൽ ഉള്ളത്. ഇതിന് പുറമേ ചെറിയ ഒരു സ്വർണമാലയും ഒപ്പമുണ്ട്. മെറ്റ എഐ ഉപയോഗിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. മെറ്റ എഐ ഉപയോഗിച്ചുകൊണ്ടുള്ള ഫൈവ് ചെയ്ൻ ലുക്ക് എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം പങ്കുവച്ചത്.
ഇത് കണ്ടതോടെ തങ്ങളുടെ രംഗണ്ണനെ കോപ്പി അടിച്ചെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ മലയാളികൾ എത്തി. ഇത് സാധൂകരിക്കാൻ രംഗണ്ണന്റെ ചിത്രങ്ങളും ആളുകൾ കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ രംഗണ്ണൻ തന്നെയാണ് ഇത്രയും മാലയിടുമ്പോൾ സൂപ്പർ എന്നും ആളുകൾ പറയുന്നു. ഇടിയും മിന്നലുമുള്ള സമയം ആണെന്നും അതിനാൽ പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കമെന്നും ഉപദേശം നൽകുന്നവരും ഉണ്ട്.
Discussion about this post