തിരുവനന്തപുരം: അഞ്ച് വയസ്സുള്ളപ്പോള്‍ സേവാഭാരതിയുടെ സ്ഥാപനമായ പൂര്‍ണശ്രീയുടെ പടികയറിയതാണ് പ്രിയ. ഇപ്പോള്‍ മാംഗല്യത്തിന്റെ മധുരം നല്‍കി ബാലിക സദനത്തിലെ കുട്ടികള്‍ യാത്രയാക്കുമ്പോള്‍ അത് മറക്കാനാവാത്ത നിമിഷമായി മാറി.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് അമ്മ മരിച്ചപ്പോള്‍ അഞ്ചുവയസ്സുള്ള പ്രിയയയും രാഹുലും പൊടുന്നനെ തനിച്ചായി. അനാഥത്വത്തിന് അധികം ആയുസ്സുണ്ടായില്ല. പോത്തന്‍കോട് നിന്നും സേവാഭാരതി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. പ്രിയയ്ക്ക് പൂര്‍ണശ്രീ ബാലികാസദനത്തിലും രാഹുലിനെ അനന്തശായി ബാലസദനത്തിലും പൂര്‍ണ സംരക്ഷണം നല്‍കി. പ്രിയ മണക്കാട് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അധ്യാപിക പരിശീലനത്തിനുശേഷം മുട്ടത്തറ സേവാഭാരതി വിദ്യാമന്ദിരത്തില്‍ ഇപ്പോള്‍ അധ്യാപികയാണ് പ്രിയ
കണ്ണൂര്‍ ഇടയ്‌ക്കോട് മിത്തന്‍ ഹൗസില്‍ ഭരതന്‍ രാധാമണി ദമ്പതിമാരുടെ പുത്രന്‍ രൂപേഷാണ് പ്രിയയെ തന്റെ ജീവിതത്തോടൊപ്പം ചേര്‍ത്ത് പിടിച്ചത്. രൂപേഷ് കണ്ണൂരിലെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറാണ്
വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിലെ ശ്രീ ദുര്‍ഗ കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹ മംഗള കര്‍മ്മത്തില്‍ സമൂഹത്തിലെ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു. സേവാഭാരതി വട്ടിയൂര്‍ക്കാവ് യൂണിറ്റാണ് കല്യാണം നടത്തിയത്. സേവാഭാരതി സംസ്ഥാന ഭാരവാഹി ഡോ.പ്രസന്നമൂര്‍ത്തി സേവാഭരതി പി.പി മുകുന്ദന്‍ മുന്‍ചീഫ് സെക്രട്ടറി സിപി നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പൂര്‍ണ്ണശ്രീ ബാലികാസദനത്തില്‍ നടക്കുന്ന നാലാമത്തെ വിവാഹമാണ് പ്രിയയുടേത്.
Discussion about this post