ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഭൂരിഭാഗം സംസ്ഥാനങ്ങളെയും തഴഞ്ഞെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. എല്ലാ ബജറ്റിലും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ അവസരം ലഭിക്കില്ല. വധവൻ തുറമുഖത്തിനായി കേന്ദ്ര മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ ബജറ്റിൽ മഹാരാഷ്ട്രയുടെ പേര് എടുത്തു പറഞ്ഞില്ല. മഹാരാഷ്ട്ര അവഗണിക്കപ്പെട്ടു എന്നാണോ ഇതിനർഥം എന്ന് അവർ ചോദിച്ചു.
പ്രസംഗത്തിൽ ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പേരുണ്ടെങ്കിൽ, ഇന്ത്യാ സർക്കാരിന്റെ പദ്ധതികൾ മറ്റിടങ്ങളിലേക്ക് പോകില്ല എന്നാണോ? നമ്മുടെ സംസ്ഥാനങ്ങൾക്ക് ഒന്നും നൽകിയിട്ടില്ലെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമമാണിത്. ഇത് ക്രൂരമായ ആരോപണമാണെന്ന് നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.
Discussion about this post