ന്യൂഡൽഹി: റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ വേണ്ടത്ര സഹകരണമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ കേരളത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും എന്നാൽ ഒരു തരത്തിലും വേണ്ട പിന്തുണ കേരളാ സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ 1997-98ൽ അനുവദിച്ച അങ്കമാലി-ശബരിമല റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യത്തിന് മറുപടി പറയവെയാണ് വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്.
“കേരള സർക്കാർ റെയിൽവേ പദ്ധതികളിൽ കാര്യമായ സഹകരണം കാണിച്ചിട്ടില്ലെന്ന് രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് പിന്തുണ ലഭിക്കുന്നതിന് എംപിമാർ അവരുടെ ഓഫീസുകൾ ഉപയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ മാത്രമേ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയൂ. കോൺഗ്രസ് അംഗം അടൂർ പ്രകാശിൻ്റെ സപ്ലിമെൻ്ററിക്ക് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു.”
Discussion about this post