ഒട്ടാവ: ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് തുറന്നടിച്ച് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ.ഇന്ന് ഈ രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ തകർത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഖാലിസ്ഥാനികൾ കാരണം കാനഡയിൽ വർദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്സ് സ്വാമിനാരായൺ മന്ദിർ തകർക്കപ്പെടാൻ കാരണമെന്നും എം പി ചൂണ്ടിക്കാട്ടി.
അതെ സമയം ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തെ ചന്ദ്ര ആര്യ അപലപിച്ചതോടെ ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നൂനും രംഗത്ത് വന്നു
ചന്ദ്ര ആര്യ അടക്കമുള്ള കനേഡിയൻ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാണ് പന്നൂൻ ആവശ്യപ്പെട്ടത്
Discussion about this post