തിരുവനന്തപുരം: വരുമാനം ചെറുതോ വലുതോ ആകട്ടെ. നിക്ഷേപം എന്നത് എല്ലാ ആളുകളെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടകാര്യമാണ്. ഭാവിയിലേക്കുള്ള കരുതലാണ് ഇത്. വലിയ വരുമാനം ഉള്ളവർ പ്രതിമാസം വലിയ തുക നിക്ഷേപിച്ച് വലിയ തുക തിരികെ സ്വന്തമാക്കുന്നു?. എന്നാൽ സാധാരണക്കാരോ?.
ചെറിയ വരുമാനം ഉള്ളവർക്കും തങ്ങളുടെ നിക്ഷേപത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിയും. അതിനായി നിക്ഷേപങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടായാൽ മതി. ഇത്തരത്തിൽ പ്രതിമാസം ചെറിയ തുക നിക്ഷേപിച്ച് വലിയ തുക ലാഭമായി ലഭിക്കുന്ന നിക്ഷേപ പദ്ധതിയെ ആണ് പരിചയപ്പെടുത്തുന്നത്.
പെൺമക്കളുടെ സുരക്ഷയെക്കരുതി ആവിഷ്കരിച്ച പദ്ധതിയാണ് ഇത്. പെൺകുട്ടികൾ ഉള്ളവരുടെ രക്ഷിതാക്കളാണ് ഈ പദ്ധതിയിൽ അംഗമാകാൻ അർഹർ. സുകന്യ സമൃദ്ധി യോജന എന്നാണ് പദ്ധതിയുടെ പേര്. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ പദ്ധതിയിൽ അംഗമാകാം.
250 രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാം. 15 വർഷമാണ് പദ്ധതിയുടെ കാലയളവ്. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ 21 വയസ്സ് പൂർത്തിയാകുമ്പോഴോ ഈ പണം പിൻവലിക്കാം. 15 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ചതിന്റെ ഇരട്ടിയിലധികം പണമാണ് പലിശയിനത്തിൽ ലഭിക്കുക.
പദ്ധതിയിൽ പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 15 വർഷം ആകുമ്പോഴേയ്ക്കും 9 ലക്ഷം ആകും നിക്ഷേപം. ഇതിൽ പലിശയിനത്തിൽ 18.92 ലക്ഷമാകും ലഭിക്കുക. അപ്പോൾ പദ്ധതി കാലാവധി തീരുമ്പോഴേയ്ക്കും 27.92 ലക്ഷമാകും അക്കൗണ്ടിലുള്ള പണം. ഒരു ലക്ഷമാണ് നിക്ഷേപിക്കുന്നത് എങ്കിൽ 15 വർഷം പൂർത്തിയാകുമ്പോഴേയ്ക്കും അരക്കോടിയോളം രൂപയാണ് പലിശ സഹിതം ലഭിക്കുക.
Discussion about this post