വയനാട് : ഇന്ത്യൻ ഫുട്ബോളിൽ വയനാടിന്റെ പാദമുദ്ര പതിപ്പിക്കാനായി ഒരുങ്ങുകയാണ് മലയാളി താരം അജാദ് സഹീം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എംഎ ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥിയാണ് അജാദ്. രണ്ട് വർഷത്തെ കരാറാണ് അജാദ് സഹീമിന് ഈസ്റ്റ് ബംഗാളിൽനിന്നും ലഭിച്ചിരിക്കുന്നത്.
മൂന്നു വർഷമായി കേരള പ്രീമിയർ ലീഗിലും കൊൽക്കത്ത പ്രീമിയർ ലീഗിലും സ്ഥിരം സാന്നിധ്യമാണ് അജാദ് . കേരള പ്രീമിയർ ലീഗിൽ എംഎ ഫുട്ബോൾ അക്കാഡമിക്ക് വേണ്ടിയും ഗോൾഡൻ ത്രഡ്സ് എഫ്സിക്കു വേണ്ടിയും അജാദ് സഹീം കളിച്ചിട്ടുണ്ട്. ബിരുദപഠനകാലം മുതൽ കോതമംഗലം എംഎ കോളേജിന്റെ സൂപ്പർതാരമാണ് അജാദ് . 2022ൽ ബി ഡിവിഷൻ നാഷണൽ ലീഗിലും അജാദ് സഹീമിന് മത്സരിക്കാൻ കഴിഞ്ഞിരുന്നു.
Discussion about this post