ഇടുക്കി: യുവാവിനെ കൊട്ടേഷൻ സംഘം കാറിൽ കെട്ടിയിട്ട് ഫോൺ കവർന്നു. ഇടുക്കി അടിമാലിയിലാണ് സംഭവം. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമന്റെ ഫോണുളാണ് കവർന്നത്. ആക്രമണത്തിൽ പരിക്കേറ്റ സുമേഷ് സോമനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺസുഹൃത്താണ് തനിക്കെതിരെ കൊട്ടേഷൻ നൽകിയതെന്ന് യുവാവ് പോലീസിന് മൊഴി നൽകി.
അഞ്ചംഗ സംഘമാണ് ആക്രമത്തിന് പിന്നിൽ. കല്ലാറുകുഴിയിൽ വച്ചാണ് യുവാവിനെ ആക്രമിച്ചത്. കാറിലേയക്ക് ബലം പ്രയോഗിച്ച് കയറ്റിയ ശേഷം കൈകാലുകൾ കാറിന്റെ സീറ്റിനോട് ചേർത്ത് കെട്ടുകയും സുമേഷിന്റെ രണ്ട് ഫോണുകളും തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് സംഘം ഇയാളെ വഴിയിൽ ഉപേഷിച്ച ശേഷം കടന്നുകളഞ്ഞു. പുലർച്ചെ ഇതുവഴി വന്ന വഴിയാത്രക്കാരാണ് സുമേഷിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കൈയ്ക്കും കഴുത്തിനും പരിക്കുണ്ട്.
ഇൻഫോപാർക്ക് ജീവനക്കാരനാണ് സുമേഷ്. നാട്ടുകാരി കൂടിയായ പെൺസുഹൃത്തിനൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ, പിന്നീട ഇവർ തമ്മിൽ പിണങ്ങി. തന്റെ സ്വകാര്യ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളുമുൾപ്പെടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഫോൺ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ഫോൺ തട്ടിയെടുക്കാൻ യുവതി നൽകിയ കൊട്ടേഷൻ ആണ് ഇതെന്ന് ആണ് യുവാവിന്റെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post