എറണാകുളം: തന്റെ കഥയിലെ കഥാപാത്രത്തിന് ധ്യാൻ ശ്രീനിവാസൻ അനുയോജ്യനായിരുന്നുവെന്ന് എസ്എൻ സ്വാമി. ആദ്യ ചിത്രം സീക്രട്ടിന്റെ റിലീസിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധ്യാനിനെ എന്ത് കൊണ്ട് നായകനാക്കി എന്ന് ചോദിക്കുന്നവർക്ക് സിനിമ കണ്ടാൽ ഉത്തരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്തായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്.
തന്റ കഥയ്ക്ക് അയാൾ അനുയോജ്യനാണ്. സീനിയർ ആർട്ടിസ്റ്റുകളാണ് കഥയ്ക്ക് യോജിക്കുക എങ്കിൽ അവരെ അഭിനയിപ്പിക്കും. സൂപ്പർ സ്റ്റാറുകളെ അഭിനയിപ്പിക്കാനായി സിനിമ സംവിധാനം ചെയ്യാനില്ല. തനിക്ക് ചെയ്യാൻ പറ്റിയ കഥ കിട്ടിയാൽ ചെയ്യും. ഏത് സംവിധായകരുടെ സിനിമകളാണ് തുടർച്ചയായി പരാജയപ്പെടാത്തത്. ഏത് നടന്റെ സിനിമയാണ് മോശമാവാത്തത് . അതൊക്കെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ താൻ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. ധ്യാന്‍ കഴിവുണ്ട്. നല്ലൊരു ആർട്ടിസ്റ്റ് ആണ്. എല്ലാവരും നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. സിനിമ എല്ലാവർക്കും ഇഷ്ടമാകും. ആരും മോശം പറയുകയില്ല. അങ്ങിനെ പറയുന്നുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും കാരണം കാണുമെന്നും എസ് എൻ സ്വാമി കൂട്ടിച്ചേർത്തു.
Discussion about this post