ന്യൂഡൽഹി: ഉചിതമായ സമയത്ത് മേൽനോട്ട ഇടപെടലുകൾക്ക് പ്രാപ്തമാക്കുന്നതിന് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഒരു പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂട് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) . പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളുടെ പിസിഎ ചട്ടക്കൂടിലെ വ്യവസ്ഥകൾ 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
ഉചിതമായ സമയത്ത് സൂപ്പർവൈസറി ഇടപെടൽ പ്രാപ്തമാക്കുകയും അവരുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കുന്നതിന് യുസിബികൾ സമയബന്ധിതമായി പരിഹാര നടപടികൾ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പിസിഎ ചട്ടക്കൂടിൻ്റെ ലക്ഷ്യം.
.ഇതോടു കൂടി എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികൾക്ക്, പ്രേത്യേകിച്ചും സി പി ഐ എമ്മിന്.
കേരളത്തിലെ ഇടതു പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളാണ് സഹകരണ ബാങ്കുകൾ. കള്ള പണം വെളുപ്പിക്കാനും, തട്ടിപ്പുകൾക്കും ഉപരിയായി കേരളത്തിലെ സി പി എമ്മിന്റെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് സഹകരണ ബാങ്കുകൾ. ഇത് കൈപ്പിടിയിൽ നിന്നും അകന്നു കഴിഞ്ഞാൽ വലിയ തരത്തിലുള്ള സ്വാധീന ശക്തിയാണ് സി പി എമ്മിന് നഷ്ടപ്പെടാൻ പോകുന്നത് എന്നാണ് യാഥാർഥ്യം
Discussion about this post