കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.
നിലവിൽ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട് എങ്കിലും ആരോഗ്യനില മോശമായി തന്നെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം മസ്തിഷ്ക ജ്വരം ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 4 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കോഴിക്കോട് സ്വദേശിയാണ് നാല് വയസ്സുകാരൻ. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും.
കഴിഞ്ഞ ദിവസമാണ് ഇരു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിൽ ആണ് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചത്.
Discussion about this post