വാഷിംഗ്ടൺ: ഇന്ത്യയുമായി ശക്തമായ സഖ്യമുണ്ടാക്കണമെന്നും പാകിസ്താനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് മുന്നോട്ട് വച്ച് അമേരിക്കൻ സെനറ്റർ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരരംഗത്തുണ്ടായിരുന്ന ഫ്ലോറിഡയിൽ നിന്നുള്ള ശക്തനായ റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റൂബിയോയാണ് ഇന്ത്യക്ക് വേണ്ടി വാദിച്ച് രംഗത്ത് വന്നത്.
ഇന്ത്യയുടെ അതിർത്തികളിലേക്കുള്ള ഭീഷണി കൾക്ക് മറുപടിയായി ആഴത്തിലുള്ള ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിന് നിയമ നിർമ്മാണം നടത്തണം എന്നാണ് അദ്ദേഹം നിർദ്ദേശം നൽകിയത് . ഇന്ത്യയ്ക്ക് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സാങ്കേതിക കൈമാറ്റത്തിൻ്റെ കാര്യത്തിൽ ഇന്ത്യയെ ഒരു സഖ്യകക്ഷിയായി ഫലപ്രദമായി പരിഗണിക്കാൻ യുഎസ് ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post