പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ തകർപ്പൻ വിജയത്തോടെ തങ്ങളുടെ മുന്നേറ്റം ആരംഭിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ജൂലൈ 27 ശനിയാഴ്ച ഫ്രഞ്ച് തലസ്ഥാനത്തെ യെവ്സ്-ഡു-മനോയർ സ്റ്റേഡിയത്തിൽ ന്യൂസിലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് ഒരു ഗോളിന് പുറകിൽ നിന്നതിനു ശേഷം ഇന്ത്യ തിരിച്ചുവന്നത്.
ആദ്യ പാദത്തിൽ ആടിയുലഞ്ഞതായി കാണപ്പെട്ടുവെങ്കിലും, ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പാദത്തിലും മൂനാം പാദത്തിലുംമായി ഇന്ത്യ തിരിച്ചു വരുകയായിരുന്നു. മൻദീപ് സിംഗിന്റെയും വിവേക് സാഗർ പ്രസാദിൻ്റെയും ഗോളുകളാണ് ഇന്ത്യക്ക് തുണയായത്.
അതെ സമയം ക്യാപ്റ്റൻ ഹരമൻപ്രീത് സിങ്ങിൻ്റെ പെനാൽറ്റി ഗോളാണ് ന്യൂസിലൻഡിനെതിരെ അവിശ്വസനീയമായ തിരിച്ചുവരവ് പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ചത്.
പാരീസ് ഗെയിംസിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഗോൾകീപ്പർ പിആർ ശ്രീജേഷിൻറെ അസാമാന്യ പ്രകടനത്തിനും ഇന്നലത്തെ കളി സാക്ഷ്യം വഹിച്ചു. ഗോളെന്നുറപ്പിച്ച ഏഴോളം ശ്രമങ്ങളാണ് ശ്രീജേഷ് തട്ടിയകറ്റിയത്
Discussion about this post