പത്തനംതിട്ട: റാന്നിയിൽ വീട്ടിൽ നിന്നും 10 വയസ്സുകാരിയെ കാണാതായി. ചെറുകുളഞ്ഞി സ്വദേശിനിയായ പെൺകുട്ടിയെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 9 മണി മുതലായിരുന്നു കുട്ടിയെ കാണാതെ ആയത്. സംഭവ സമയം വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ അതിവേഗം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വാർത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു.
വെളുത്ത ടീ ഷർട്ടും ആഷ് നിറത്തിലുള്ള ഷോർട്‌സും ആയിരുന്നു കുട്ടി ധരിച്ചിരുന്നത്. നാല് അടിയോളം ഉയരമുള്ള കുട്ടി കണ്ണട ധരിച്ചിരുന്നു. ചിത്രം കണ്ട് കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റാന്നി ഡിവൈഎസ്പി ഓഫീസുമായി ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി. അറിയിക്കേണ്ട നമ്പർ- 9497908512, 9497987055, 04735227626
Discussion about this post