തിരുവനന്തപുരം: ഓണക്കാലത്ത് വിപണികളിൽ ഇടപെടാൻ തുച്ഛമായ 100 കോടി രൂപ മാത്രം അനുവദിച്ച് സർക്കാർ. കഴിഞ്ഞ തവണ നൽകാനുള്ള 450 കോടി രൂപ ഉൾപ്പെടെ 650 കോടി കുടിശ്ശിക ഉള്ളപ്പോഴാണ് വെറും 100 കോടിയുമായി സർക്കാർ രംഗത്ത് വന്നത്. ഇതിനെ തുടർന്ന് ടെണ്ടർ സ്വീകരിക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. അതേസമയം അനുവദിച്ച 100 കോടി രൂപകൊണ്ട് ഓണ വിപണിൽ ഇടപെടൽ സാദ്ധ്യമല്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടും കേട്ട ഭാവം കാണിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ ഓണത്തിന് മുമ്പ് വിതരണക്കാർക്ക് നൽകാനുള്ളത് 450 കോടി രൂപയായിരുന്നു. അന്ന് സർക്കാർ നൽകിയത് 70 കോടി രൂപ. സർക്കാർ നൽകിയ ഗ്യാരണ്ടിയിലാണ് വിതരണക്കാർ ഓണവിപണിയിൽ സാധനമെത്തിച്ചത്. അന്നത്തെ കുടിശ്ശികയും നൽകിയില്ല. അതാണിപ്പോൾ കൂടി 650 കോടി രൂപയായത്.
ഓണം ഫെയർ നടത്തണമെങ്കിൽ കുറഞ്ഞത് 500 കോടി രൂപ വേണം. സർക്കാർ അനുവദിച്ച 100 കോടിയുടെ പിൻബലത്തിൽ ടെൻഡർ വിളിച്ചപ്പോൾ ഒരു വിതരണ ഏജൻസിയും പങ്കെടുത്തില്ല. ഇതിനെ തുടർന്ന് നാടുനീളെ ശൂന്യമായി കിടക്കുകയാണ് സപ്ലൈകോ കടകൾ.
Discussion about this post