പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ വീണ്ടും മെഡൽ നേടഎടത്തിൽ ഇന്ത്യ. മിക്‌സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ സരഭ്‌ജോദ് സിംഗ് സഖ്യം വെങ്കലം നേടി. ദക്ഷിണ കൊറിയൻ ജീമിനെ തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രമാണ് മനു ഭാക്കർ കുറിച്ചിരിക്കുന്നത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ മനു വെങ്കലം സ്വന്തമാക്കിയിരുന്നു.
16- 10 സ്‌കോറിലാണ് മനു ഭാക്കറും സരഭ്‌ജോത് സിംഗും ഇന്ത്യുടെ അഭിമാനമായിരിക്കുന്നത്. ആദ്യ റൗണ്ടിൽ ഇന്ത്യൻ താരങ്ങളുടെ 18. 8 പോയിന്റുകൾക്കെതിരെ 20.5 പോയിന്റ് നേടി കൊറിയൻ താരങ്ങൾ മുൻതൂക്കം നേടിയിരുന്നു. എന്നാൽ, പിന്നീടുള്ള നാല് റൗണ്ടുകളിലും ഇന്ത്യ ശക്തമായി തിരിച്ചെത്തിക്കൊണ്ട് എട്ടാം റൗണ്ട് കടന്നപ്പോഴേക്കും ഇന്ത്യയുടെ ചുണക്കുട്ടികൾ വെങ്കല മെഡൽ വെടിവച്ചിടുകയായിരുന്നു.
Discussion about this post