വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ ലീവിലുള്ള ആരോഗ്യപ്രവർത്തകർ അടിയന്തരമായി തിരികെയെത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ ആരോഗ്യകേന്ദ്രങ്ങളിലും ശ്രദ്ധ കേന്ദ്രികരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രികളിൽ അധിക സൗകര്യങ്ങൾ ഒരുക്കണം . വയനാട് അധികമായി ആരോഗ്യപ്രവർത്തകരെ നിയോഗിക്കണം എന്ന് മന്ത്രി പറഞ്ഞു. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീമും കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുമെന്നും നഴ്‌സുമാരേയും അധികമായി നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കാൻ തീരുമാനമായിട്ടുണ്ട്. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108 ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകിയാതായും വീണ ജോർജ് കൂട്ടിച്ചേർത്തു.
Discussion about this post