ഡല്‍ഹി: പത്താന് കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 54 വ്യോമസേന എയര്‍ബേസുകളില്‍ സുരക്ഷാ സംവിധാനങ്ങളുടെ ആധുനികീകരണത്തിന് 8000 കോടി രൂപയോളം ചിലവഴിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.
എല്ലാ എയര്‍ബേസുകളിലും നുഴഞ്ഞ് കയറ്റം തടയാന്‍ ഇലക്ട്രോണിക്ക് ഫെന്‍സിംഗ് സ്ഥാപിക്കും. നിരീക്ഷണത്തിനായി അത്യാധുനിക ഡ്രോണുകളെ ഉപയോഗപ്പെടുത്തും. സിസി റ്റിവി ക്യാമറകളും, തെര്‍മല്‍ ഇമേജറുകളും സ്ഥാപിക്കും.
ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 15 എയര്‍ബേസുകളില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ഷൂട്ട് അറ്റ് സൈറ്റിനും ഉത്തരവിട്ടു. പ്രാദേശിക ഭരണകൂടത്തിനും പോലീസിനും ഇതു സംബന്ധിച്ച അറിയിപ്പും വ്യോമസേന നല്കി.
Discussion about this post