എറണാകുളം: പാകിസ്താന്‍ സ്വദേശികളും സഹോദരിമാരുമായ യുവതികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. ഇരുവരെയും പാകിസ്താന്‍ പൗരത്വം ഉപേക്ഷിച്ചെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കാതെ വേണം നടപടിയെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച കണ്ണൂർ സ്വദേശിയുടെ റഷീദാ ബാനുവിന്റെ മക്കളായ സുമൈറ മറൂഫ്, മറിയം മറൂഫ് എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
കണ്ണൂരിലെ കോട്ടയത്താണ് ഇരുവരുടെയും പിതാവായ മുഹമ്മദ് മറൂഫ് ജനിച്ചത്. മാതാപിതാക്കളെ നഷ്ടമായ മുഹമ്മദ് മറൂഫിനെ മുത്തശ്ശി ദത്തെടുക്കുകയും 1977ല്‍ പാകിസ്ഥാനിലേക്ക് കുടിയേറുകയുമായിരു ന്നു. മുഹമ്മദ് മറൂഫ് നിലവില്‍ യുഎഇയിലാണ് ജോലി ചെയ്യുന്നത്. പാകിസ്ഥാനിലാണ് സുമൈറയും മറിയവും
ജനിച്ചത്.
2008ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മുഹമ്മദും കുടുംബവും പ്രത്യേക കാലയളവിലേക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വാങ്ങിയിരുന്നു. സമയാസമയം താമസത്തിനുള്ള അനുമതി നീട്ടിനല്‍കുകയും ചെയ്തു
എന്നാല്‍, ഇവരുടെ മക്കള്‍ക്ക് പൗരത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ ആദ്യം തള്ളി. തുടര്‍ന്നാണ് ഇവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post