പ്രാണൻ കൈയ്യിൽ പിടിച്ച് ഏഴ് മണിക്കൂർ:അടിവാരത്ത് ഭക്ഷണമില്ലാതെ 2 ദിവസം മൺതിട്ടയിൽ; അച്ഛനും 3 മക്കൾക്കും രക്ഷകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ.
ബത്തേരി: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ.എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുട്ടികളെ സുരക്ഷിതരായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ഏറാട്ട്ക്കുണ്ട് കോളനിയിലാണ് സംഭവം.കൃഷ്ണനും മക്കളുമാണ് കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.
കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയിൽ ഒറ്റപ്പെട്ട വിവരം അറിഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനുള്ള വഴികൾ തേടി. കുട്ടികളെ ഉൾപ്പടെ കയറിൽ കെട്ടിലാണ് കോളനിക്ക് പുറത്ത് എത്തിച്ചത്.10 മീറ്റർ കയറുകൾ കയർ കെട്ടിയാണ് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്ത യാത്രയായിരുന്നു.








