ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 10, 675 അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂർ നിയമസഭയുടെ ആറാം സെക്ഷനിൽ എംഎൽഎ സൂരജ് കുമാർ ഒക്രമിന്റെ ചോദ്യത്തിന് മറുപടിയായാണ് ബീരേൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. മ്യാൻമർ, ബംഗ്ലാദേശ്, നോർവേ,ചൈന,നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിൽ 85 കുടിയേറ്റക്കാരെ ഇതുവരെ തിരികെ അയച്ചിട്ടുണ്ട് .143 കുടിയേറ്റക്കാരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരുടെ ചിലവിനായി 85,55,761 രൂപ ചിലവഴിച്ചു എന്നും അദ്ദേഹം പറഞ്ഞു.
2023 മാർച്ച് 24 ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ചുരാചന്ദ് പൂർ, ചന്ദേൽ, തെങ്നൗപാൽ , കാജോംഗ് , ഫർസാവൽ എന്നീ ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വകുപ്പ് ആഭ്യന്തരവകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. അക്രമം പൊട്ടി പ്പുറപ്പെടുന്നതിന് മുൻപ് 2,480 അനധികൃത മ്യാൻമാർ കുടിയേറ്റക്കാരെ കമ്മിറ്റി കണ്ടെത്തിയിരുന്നു .
കൂടാതെ അനധികൃത കുടിയേറ്റക്കാരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ആയി പോലീസ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post